Cricket Cricket-International Top News

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ഷാക്കിബ് അൽ ഹസനെ ഒഴിവാക്കി ബംഗ്ലാദേശ്

May 10, 2022

author:

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ഷാക്കിബ് അൽ ഹസനെ ഒഴിവാക്കി ബംഗ്ലാദേശ്

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ നിന്നും ഷാക്കിബ് അൽ ഹസനെ ഒഴിവാക്കി ബംഗ്ലാദേശ്. കൊവിഡ്-19 സ്ഥിരീകരിച്ചതിനാലാണ് താരത്തിനെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും മാറ്റിനിർത്തുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.

മെയ് ഒമ്പതിന് യുഎസ്എയിൽ നിന്ന് മടങ്ങിയ ഷാക്കിബ് ഇന്ന് ചാറ്റോഗ്രാമിൽ ദേശീയ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിശോധനയിൽ രണ്ട് തവണയും പോസിറ്റീവായതിനാൽ താരത്തിനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയേണ്ടിവരും.

2021 ഡിസംബറിൽ മിർപൂരിൽ ബംഗ്ലാദേശ്-പാകിസ്ഥാൻ പരമ്പരയിലാണ് ഷാക്കിബ് അൽ ഹസൻ അവസാനമായി ദേശീയ കുപ്പായമണിയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ താരം മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നിരുന്നെങ്കിലും കൊവിഡ് പിടിപെടുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര കാരണത്താൽ ഏകദിനം കളിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങുമ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും താരം മാറി നിന്നിരുന്നു.

Leave a comment