Cricket Cricket-International Top News

ടി20 ലോകകപ്പിനു മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ 20-20 പരമ്പരയ്ക്കായി ഓസീസ് ഇന്ത്യയിലേക്ക്

May 10, 2022

author:

ടി20 ലോകകപ്പിനു മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ 20-20 പരമ്പരയ്ക്കായി ഓസീസ് ഇന്ത്യയിലേക്ക്

സെപ്റ്റംബറിൽ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് എത്തും. 2022 ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പായാണ് പരമ്പര നടത്താൻ ഉദ്ദേശിക്കുന്നത്.

ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റവും ശക്തമായ രണ്ട് ടി20 ടീമുകളാണെന്നതിനാൽ ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്ക് ഏറെ പ്രാധാന്യമുണ്ടാവും. കഴിഞ്ഞ വർഷം യുഎഇയിൽ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ഓസീസ് കിരീടം നേടിയിരുന്നു.

സിംബാബ്‌വെ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ സ്വന്തം നാട്ടിൽ ഏകദിന പരമ്പര പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ഓസ്‌ട്രേലിയ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയ്ക്കായി എത്തുക. അടുത്ത വർഷം ഫെബ്രുവരിയിലും മാർച്ചിലും നാല് ടെസ്റ്റ് മത്സരങ്ങൾക്കായി ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്താൻ ഒരുങ്ങുന്നുമുണ്ട്. അതേസമയം, ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിയ്ക്ക് എതിരെയാണ്. ജൂൺ 9 ന് ആരംഭിക്കുന്ന അത് ജൂൺ 19 വരെ നീണ്ടുനിൽക്കും.

Leave a comment