Cricket Cricket-International IPL IPL-Team Top News

ഏഷ്യാ കപ്പിൽ റിഷഭ് പന്ത് തന്നെയായിരിക്കണം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരം

May 9, 2022

author:

ഏഷ്യാ കപ്പിൽ റിഷഭ് പന്ത് തന്നെയായിരിക്കണം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരം

വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ റിഷഭ് പന്തു തന്നെയായിരിക്കണം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് വിദഗ്ധനുമായ നിഖിൽ ചോപ്ര. ബാറ്റ്സ്മാൻമാരെയും ബോളർമാരെയും പോലെ ഇന്ത്യൻ ടീമിന് ഗുണനിലവാരമുള്ള വിക്കറ്റ് കീപ്പർ-ബാറ്റർമാർ ഇഷ്ടംപോലെയുണ്ടെന്നും ചോപ്ര പറഞ്ഞു.

2019 ലോകകപ്പിന് ശേഷം എംഎസ് ധോണി ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം റിഷഭ് പന്താണ് ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരമായ വിക്കറ്റ് കീപ്പർ. എന്നാൽ സമീപ കാലത്ത് വേണ്ടത്ര ഫോം കണ്ടെത്താനാവാത്ത പന്ത് ഐപിഎല്ലിലും നിരാശപ്പെടുത്തി. അതേസമയം കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക് എന്നിവർ അപാര ഫോമിലുമാണ്.

എന്നാൽ തന്റെ പ്രിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്താണെന്നും ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവാണ് റിഷഭ് പന്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമാക്കുന്നതെന്നും നിഖിൽ ചോപ്ര പറഞ്ഞു. ഇടത്-വലത് കോമ്പിനേഷനെ താരത്തിന്റെ മികവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിന് വേണ്ടി എല്ലാ ഫോർമാറ്റുകളിലും പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

കീപ്പിംഗിലും ബാറ്റ്സ്മാൻ എന്ന നിലയിലും കഴിവു തെളിയിക്കാനും പന്തിനായിട്ടുണ്ട്. 2022 ഏഷ്യാ കപ്പ് ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരിക്കും നടക്കുക. ടൂർണമെന്റിന് ശേഷം ഐസിസി ടി20 ലോകകപ്പും അരങ്ങേറും.

Leave a comment