ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് ബ്രണ്ടൻ മക്കല്ലത്തേയും പരിഗണിക്കുന്നു
ക്രിസ് സിൽവർവുഡിനെ പുറത്താക്കിയതിനു ശേഷം ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനെ തേടി ഇംഗ്ലണ്ട്. ഗാരി കിർസ്റ്റനെ നിയമിക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായില്ല. അതിനിടയ്ക്ക് മറ്റ് ഫോർമാറ്റുകളിലേക്കും പരിശീലകരെ തേടുകയാണ് ടീം.
അതിനിടയിൽ ടി20 ഫോർമാറ്റിൽ ബ്രണ്ടൻ മക്കല്ലത്തെ പരിശീലകനായി പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. നിലവിൽ രണ്ട് തവണ ഐപിഎൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനാണ് മക്കല്ലം. മുമ്പ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ 2020 കരീബിയൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കാനും മുൻ കിവീസ് താരത്തിന് സാധിച്ചിട്ടുണ്ട്.
മക്കല്ലത്തിന്റെ നായക സ്ഥാനത്തിനു കീഴിൽ ബ്ലാക്ക് ക്യാപ്സ് ന്യൂസിലൻഡും ഓസ്ട്രേലിയയും ചേർന്ന് ആതിഥേയത്വം വഹിച്ച 2015 ടി20 ലോകകപ്പിൽ അവരുടെ ആദ്യത്തെ ലോകകപ്പ് ഫൈനലിലെത്തിയിരുന്നു. നിർഭാഗ്യവശാൽ ഏകപക്ഷീയമായ മത്സരത്തിൽ മൈക്കൽ ക്ലാർക്കിന്റെ ഓസീസ് കിരീടം നേടുകയായിരുന്നു.