Cricket Cricket-International Top News

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

May 4, 2022

author:

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള 18 അംഗ ടീമിൽ ഒഷാദ ഫെർണാണ്ടോയെ ഉൾപ്പെടുത്തി ശ്രീലങ്ക. അടുത്തിടെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റു പുറത്തായ പാത്തും നിസാങ്ക ഇതുവരെ പരിക്കിൽ നിന്നും മുക്തി നേടാത്തതിനാൽ താരത്തെ ഒഴിവാക്കിയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യൻ പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടാത്ത ഒഷാദ അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സഹായകരമായത്. അടുത്തിടെ ടി20 യിൽ അരങ്ങേറ്റം കുറിച്ച 21 കാരനായ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ കമിൽ മിഷാരയെയും ബോർഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന രമേഷ് മെൻഡിസ്, സുമിന്ദ ലക്ഷൻ, അസിത ഫെർണാണ്ടോ എന്നിവരും ടീമിൽ തിരിച്ചെത്തി. ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരമ്പരയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച റോഷൻ സിൽവയ്ക്ക് പകരം കമിന്ദു മെൻഡിസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a comment