പതിനെട്ടാം സ്ഥാനത്തുള്ള എവര്ട്ടന് നേരെ തോല്‍വി ഏറ്റുവാങ്ങി ചെല്‍സി
ഞായറാഴ്ച ഗുഡിസൺ പാർക്കിൽ ചെൽസിയ്ക്കെതിരെ എവർട്ടൺ 1-0 ന് ജയം നേടി.46-ാം മിനിറ്റിൽ റിച്ചാർലിസൺ ഹോം ടീമിനെ മുന്നിലെത്തിച്ചതിന് ശേഷം എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് അവിശ്വസനീയമായ നിരവധി സേവുകൾ നടത്തി ചെൽസിക്ക് രണ്ടാം പകുതിയിൽ സമനില നേടാനുള്ള അവസരം നിഷേധിച്ചു.മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന റിച്ചാര്‍ഡ്ലിസന്‍ ഗോള്‍ നേടിയതിനു ശേഷം ആരാധകർക്ക് മുന്നിൽ പരിസരം മറന്നു ആഘോഷിച്ചു.

കളിയുടെ ഭൂരിഭാഗവും ചെൽസി പന്ത് കൈവശം വച്ചിരുന്നു.ഫലം എവർട്ടനെ റിലഗേഷന്‍ പോരാട്ടത്തില്‍ വാറ്റ്ഫോര്‍ഡിനെതിരെ പത്ത് പോയിന്റ് ലീഡ് നേടി 18-ാം സ്ഥാനത്തെത്തിച്ചു. 16,17 സ്ഥാനങ്ങളില്‍ കഴിയുന്ന ബെന്‍ളി,ലീഡ്സ് യുണൈറ്റഡ് എന്നിവരേക്കാള്‍ ഒരു കളി കുറവ് കളിച്ച എവര്ട്ടന് വെറും രണ്ടു പ്യിന്റുകള്ക്ക് മാത്രം ആണ് പിന്നില്‍.