European Football Foot Ball Top News transfer news

ഹാലൻഡിനു പകരക്കാരനായി അയാക്‌സിന്റെ ഹാലറെ ടീമിലെത്തിക്കാൻ ഡോർട്ട്മുണ്ട്

April 28, 2022

author:

ഹാലൻഡിനു പകരക്കാരനായി അയാക്‌സിന്റെ ഹാലറെ ടീമിലെത്തിക്കാൻ ഡോർട്ട്മുണ്ട്

സൂപ്പർ താരം എർലിംഗ് ഹാലാൻഡ് ക്ലബുവിടാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ അയാക്‌സ് സ്ട്രൈക്കർ സെബാസ്‌റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും രംഗത്ത്. ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻനിരയിലെത്തിയ സാഹചര്യത്തിലാണ് ഡോർട്ട്മുണ്ട് ആഗ്രഹം പ്രകടിപ്പിച്ചത്.

മുമ്പ് വെസ്റ്റ് ഹാം താരമായിരുന്ന ഹാലറിന് പ്രീമിയർ ലീഗിൽ തിളങ്ങാനാവത്തിനെ തുടർന്ന് പോയ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡച്ച് ക്ലബായ അയാക്‌സിലേക്ക് താരം കൂടുമാറ്റം നടത്തിയത്. ഇതിനു മുമ്പ് 2019 ൽ ഫ്രാങ്ക്ഫർട്ടിൽ കളിച്ചതിനാൽ ജർമൻ ലീഗിൽ കളിച്ചും പരിചയ സമ്പത്തുള്ള ഹാലറിനായി മുൻനിര ക്ലബുകൾ രംഗത്തെത്തുന്നത് അയാക്‌സിനെ സംബന്ധിച്ചിടത്തോളും സന്തോഷം നൽകുന്ന കാര്യമാണ്.

ഈ സീസണിൽ 31 ഗോളുകൾ നേടിയാണ് താരം വീണ്ടും യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധനേടുന്നത്. അടുത്ത സീസണിൽ വലിയ തുകയ്ക്ക് എർലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിലോ റയൽ മാഡ്രിഡിലേക്കോ ചേക്കേറുമെന്ന വാർത്തകൾക്കിടയിലാണ് പകരക്കാനെ തിരക്കി ബൊറൂസിയ ഡോർട്ട്മുണ്ട് ഹാലറിലേക്ക് എത്തിയിരിക്കുന്നത്.

Leave a comment