Cricket Cricket-International Top News

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ ഉടൻ പ്രഖ്യാപിക്കും

April 27, 2022

author:

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ ഉടൻ പ്രഖ്യാപിക്കും

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ ഉടൻ പ്രഖ്യാപിക്കും. നായക സ്ഥാനം ഏറ്റെടുക്കാൻ സ്റ്റാർ ഓൾറൗണ്ടർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇസിബിയുടെ പുതിയ മാനേജിംഗ് ഡയറക്‌ടറായ റോബ് കീയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ജോ റൂട്ടിൽ നിന്ന് ചുമതല ഏറ്റെടുക്കാൻ സ്റ്റോക്ക്‌സ് തീരുമാനിക്കുകയും സ്റ്റുവർട്ട് ബ്രോഡിനെയും ജെയിംസ് ആൻഡേഴ്സണെയും ടീമിലെത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റോക്‌സിനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വാർത്തകൾ. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്തിമമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള തന്റെ ആദ്യ വാർത്താ സമ്മേളനം വ്യാഴാഴ്ച്ച ലോർഡ്‌സിൽ നടക്കുമെന്നാണ് വാർത്തകൾ.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്തായ ബ്രോഡും ആൻഡേഴ്സണും സ്റ്റോക്സ് ചുമതലയേറ്റാൽ ടീമിൽ തിരിച്ചെത്തും. രണ്ടുപേരെയും തിരിച്ചെടുക്കണമെന്ന അഭ്യർഥന ബോർഡിന് മുന്നിൽ താരം അറിയിച്ചിട്ടുണ്ട്.

Leave a comment