European Football Foot Ball Top News transfer news

ക്ലബു വിടാൻ ഒരുക്കമാണെന്ന് സെവിയ്യയെ അറിയിച്ച് ജൂൾസ് കൗണ്ടെ

April 26, 2022

author:

ക്ലബു വിടാൻ ഒരുക്കമാണെന്ന് സെവിയ്യയെ അറിയിച്ച് ജൂൾസ് കൗണ്ടെ

സ്പാനിഷ് ക്ലബ് വിടാൻ താൻ തീരുമാനിച്ചതായി സെവിയ്യയെ അറിയിച്ച് ഫ്രഞ്ച് യുവതാരം ജൂൾസ് കൗണ്ടെ. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയിലേക്ക് കൂടുമാറ്റം നടത്തുന്നതിന്റെ ഭാഗമായാണ് താരം സെവിയ്യ വിടാൻ തീരുമാനിച്ചത്.

ചെൽസിയുടെ മുൻനിര താരമായിരുന്ന അന്റോണിയോ റൂഡിഗറിന്റെ പകരക്കാരനായാണ് ഫ്രഞ്ചുകാരൻ എത്തുന്നത്. സീസൺ അവസാനത്തോടെ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതോടെയാണ് കൗണ്ടെയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ചെൽസി ആരംഭിച്ചത്.

ഈ സീസൺ തുടക്കത്തിൽ യുവ ഫ്രഞ്ച് പ്രതിരോധ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ചെൽസി നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. താരത്തിന്റെ 68.5 മില്യൺ പൗണ്ട് (80 മില്യൺ) റിലീസ് ക്ലോസ് നൽകി ടീമിലെത്തിക്കാനാണ് തോമസ് ടുഹേൽ നീക്കങ്ങൾ നടത്തുന്നത്. ക്ലബ്ബിന്റെ വിൽപ്പന പൂർത്തിയായിക്കഴിഞ്ഞാൽ സെന്റർ ബാക്കിനെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment