നിക്കോളാസ് പെപ്പെയെ ഒഴിവാക്കാൻ ഉറച്ച് ആഴ്സണൽ
നിക്കോളാസ് പെപ്പെയെ ഒഴിവാക്കാൻ ഉറച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ. മൂന്ന് വർഷം മുമ്പ് ലില്ലെയിൽ നിന്ന് ക്ലബ് റെക്കോർഡ് തുകയ്ക്കാണ് ഐവറി കോസ്റ്റ് താരം ഗണ്ണേഴ്സിലേക്ക് എത്തുന്നത്.
72 മില്യൺ പൗണ്ടിനായിരുന്നു വിംഗറായ പെപ്പെയെ ഏറെ പ്രതീക്ഷയോടെ ആഴ്സണൽ ടീമിലെത്തിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിൽ വേണ്ടത്ര മികവ് പുലർത്താൻ താരത്തിന് ഇക്കാലയളവിൽ സാധിക്കാതെ പോവുകയായിരുന്നു. ആറ് മാസത്തിലേറെയായി ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും നിക്കോളാസ് പെപ്പെയ്ക്ക് ആദ്യ ഇലവനിൽ ഇടംകണ്ടെത്താനായിട്ടില്ല.
മൈക്കൽ അർട്ടെറ്റയുടെ ദീർഘകാല പദ്ധതികളിൽ പെപ്പെയ്ക്ക് സ്ഥാനമില്ലാത്തതിനാലാണ് ഒഴിവാക്കാൻ ആഴ്സണൽ തയാറാവുന്നത്. കരാറിൽ ആഴ്ചയിൽ 1,40,000 പൗണ്ടിന്റെ രണ്ട് വർഷത്തെ കരാറാണ് അദ്ദേഹത്തിനുള്ളത്. ഫോമിലല്ലാത്തതിനാൽ പുതിയ ക്ലബ് കണ്ടെത്തുക പെപ്പെയെ സംബന്ധിച്ചിടത്തോളം ദുഷ്ക്കരമായ കാര്യമാണ്.