യുവന്റസ് ഫോർവേഡ് പൗലോ ഡിബാലയെ സൈൻ ചെയ്യാൻ റോമ
യുവന്റസ് ഫോർവേഡ് പൗലോ ഡിബാലയെ സമ്മർ ട്രാൻസ്ഫർ ടാർഗെറ്റായി റോമ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.ടൂറിനിൽ നിന്ന് ഒരു ഫ്രീ ഏജന്റായി ആണ് താരം പോകാന്‍ ഒരുങ്ങുന്നത്.ആഴ്‌സണൽ, ടോട്ടൻഹാം ഹോട്‌സ്‌പർ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയുൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളുമായി 28-കാരന്‍റെ എജന്റ്റ് ബന്ധപ്പെട്ടിരിക്കുന്നു.

എന്നിരുന്നാലും, ഫിചാജസിന്റെ അഭിപ്രായത്തിൽ, പ്ലേമേക്കറുടെ ഒപ്പിനായുള്ള പോരാട്ടത്തിൽ റോമയും പങ്കാളിയാകാൻ താൽപ്പര്യപ്പെടുന്നു.മോറീഞ്ഞോക്ക് കീഴില്‍ വ്യക്തമായ പുരോഗതി കൈവരിച്ച റോമ അടുത്ത സീസണില്‍ പുതിയ സൈനിങ്ങുകളോടെ സീരി എ ടൈറ്റിലിന് വെല്ലുവിളി ഉയര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നു.വരാനിരിക്കുന്ന വേള്‍ഡ് കപ്പിന് മുന്‍പ് തന്നെ മറ്റൊരു ക്ലബ് കണ്ടെത്താന്‍ താരം എജന്റിനോട് പറഞ്ഞതായും ഫിചാജസ് വെളിപ്പടുത്തി.