Cricket IPL IPL-Team Top News

ചെന്നൈയ്ക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം, ധവാന് അർധ സെഞ്ചുറി

April 25, 2022

author:

ചെന്നൈയ്ക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം, ധവാന് അർധ സെഞ്ചുറി

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംനിറങ്ങിയ പഞ്ചാബ് കിങ്സിന് മികച്ച തുടക്കം. ആദ്യ വിക്കറ്റിൽ നായകൻ മായങ്ക് അഗർവാളും (18) ശിഖർ ധവാനും ചേർന്ന് ആറോവറിൽ 37 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.

പിന്നിലെയെത്തിയ ഭാനുക രാജപക്‌സയെ കൂട്ടുപിടിച്ച് ധവനാണ് ടീമിനെ മികച്ച നിലയിൽ കൊണ്ടുപോവുന്നത്. 41 പന്തിൽ 56 റൺസുമായി അർധ സെഞ്ചുറി നേടിയ ധവാൻ കരുതലോടെ കളിക്കുമ്പോൾ മറുവശത്ത് 25 പന്തിൽ 36 റൺസുമായി രാജപക്‌സയെ തകർത്തടിക്കുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 123 റൺസെന്ന നിലയിലാണ് പഞ്ചാബ്.

മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, പഞ്ചാബ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഷാരൂഖ് ഖാന് പകരം റിഷി ധവാന്‍ പഞ്ചാബ് ടീമിലെത്തി. പേസര്‍ സന്ദീപ് ശര്‍മ അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഭാനുക രാജപക്സെയും പഞ്ചാബിന്‍റെ പ്ലേയിംങ് ഇലവനിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *