ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ക്രിസ്റ്റഫർ എൻകുങ്കു ആര്‍ബി ലീപ്സിഗിൽ തന്നെ തുടരും
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റഫർ എൻകുങ്കു ജർമ്മൻ ക്ലബ് വിടില്ലെന്ന് ആർബി ലെപ്സിഗ് സിഇഒ ഒലിവർ മിന്റ്സ്ലാഫ് പറഞ്ഞു.2021-22 കാമ്പെയ്നിനിടെ ലീപ്സിഗിനായി ഫ്രാൻസ് ഇന്റർനാഷണൽ മികച്ച ഫോമിലാണ്.45 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും 20 അസിസ്റ്റുകളും സംഭാവന ചെയ്ത താരം യൂറോപ്പിലെ തന്നെ വളരെ വേണ്ടപ്പെട്ട ഒരു താരം ആയി മാറി കഴിഞ്ഞിരിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ഇന്റർ മിലാൻ, എസി മിലാൻ എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകൾ വരാനിരിക്കുന്ന വിപണിയിൽ ഫോര്‍വേഡിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.ഫ്രഞ്ച് താരത്തിന് 52 മില്യൺ പൗണ്ടാണ് ബുണ്ടസ്ലിഗ റിലീസ് ക്ലോസ് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ സീസണിൽ വ്യത്യസ്ത ആക്രമണ പൊസിഷനുകളിൽ കളിച്ചിട്ടുള്ള എൻകുങ്കുവിന് റെഡ് ബുൾസുമായുള്ള നിലവിലെ കരാര്‍ തീരാന്‍ ഇനിയും രണ്ടു വര്‍ഷം ബാക്കിയുണ്ട്.അടുത്ത സീസണിലേക്ക് ഇതേ ടീമിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം എന്ന് പറഞ്ഞ ഒലിവർ മിന്റ്സ്ലാഫ് താരത്തിനെ വില്ക്കാന് മനസ്സില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.