രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ ; സിറ്റി ഒന്നാം സ്ഥാനത്ത് തന്നെ
റിയാദ് മഹ്രെസ്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകളുടെ പിന്‍ബലത്തില്‍ ബുധനാഴ്ച ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ 3-0 ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു, ഇത് ചാമ്പ്യന്മാരെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ സഹായിച്ചു.ചൊവ്വാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-0ന് തോൽപ്പിച്ച് ലിവർപൂൾ കുറച്ച് നേരത്തേക്ക് ആണെങ്കിലും ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്നു.

ആദ്യ പകുതിയിൽ നന്നായി ചിട്ടപ്പെടുത്തിയ ബ്രൈറ്റണ് ഡിഫന്‍സിനെതിരെ മറുപടി നൽകാൻ സിറ്റി നന്നേ പാടുപെട്ടു.എന്നിരുന്നാലും, 53-ാം മിനിറ്റിൽ അൾജീരിയൻ ഫോർവേഡ് മഹ്റസിലൂടെ സമനില പൂട്ട് സിറ്റി തകര്‍ത്തതോടെ ഒന്നാം സ്ഥാനം മോഹം ലിവര്‍പൂളിനു മാറ്റിവക്കേണ്ടി വന്നു.