European Football Foot Ball Top News

ഡി ബ്രൂയ്ന,കൈല്‍ വാക്കര്‍ എന്നിവര്‍ക്ക് പരിക്ക് ; പ്രാര്‍ത്ഥനയോടെ സിറ്റി

April 14, 2022

ഡി ബ്രൂയ്ന,കൈല്‍ വാക്കര്‍ എന്നിവര്‍ക്ക് പരിക്ക് ; പ്രാര്‍ത്ഥനയോടെ സിറ്റി

ലിവർപൂളുമായുള്ള ശനിയാഴ്ചത്തെ എഫ്എ കപ്പ് മത്സരത്തിൽ ബെൽജിയൻ താരമായ കെവിന്‍ ഡി ബ്രൂയ്നയും കൈൽ വാക്കറും സംശയത്തിലാണ്.ബുധനാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ രണ്ടാം പകുതിയിൽ താരം പിച്ചില്‍ നിന്ന് കയറിയിരുന്നു. പ്രധാന മത്സരങ്ങള്‍ വരാന്‍ ഇരിക്കുന്നത് മൂലം കെവിൻ ഡി ബ്രൂയ്‌ന്റെ ഫിറ്റ്‌നസിൽ മാഞ്ചസ്റ്റർ സിറ്റി അതീവ ശ്രദ്ധ ചെലുത്തും.

ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിന്റെ രണ്ടാം പകുതിയിൽ ഓട്ടത്തിനിടയിൽ ആണ് കെവിന്‍ അസ്വസ്ഥത പ്രകടിപ്പിചത്.അദ്ദേഹത്തിന് തുടരാൻ കഴിയാതെ ആയപ്പോള്‍  റഹീം സ്റ്റെർലിങ്ങിനെ പെപ്പ് പിച്ചില്‍ നിയോഗിച്ചു.മിനിറ്റുകൾക്ക് ശേഷം ഫുൾ ബാക്ക് കൈൽ വാക്കർ റെനാൻ ലോഡിയുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന്  കളം വിട്ടതും സിറ്റിക്ക് വീണ്ടും തിരിച്ചടിയായി.

Leave a comment