ബെന്‍ഫിക്ക മടങ്ങുന്നു !!! തല ഉയര്‍ത്തി തന്നെ
ലിവർപൂൾ ബുധനാഴ്ച ബെൻഫിക്കയോട് 3-3ന് സമനില വഴങ്ങി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി.അഗ്രിഗേറ്റ് സ്കോര്‍ 6-4 ആണ്.അവസാനം വരെ വിശ്വാസവും പ്രതിബദ്ധതയും നിറഞ്ഞ പ്രകടനം കാഴ്ചവെച്ചതിന് ശേഷം സ്വന്തം ആന്‍ഫീല്‍ഡില്‍ നിന്ന് കൈയ്യടി നേടിയതിനു ശേഷമാണ് ബെന്‍ഫിക്ക മടങ്ങുന്നത്.ലിസ്ബണിൽ നടന്ന ആദ്യ പാദത്തിൽ ബെൻഫിക്കയെ 3-1 ന് തോൽപ്പിച്ച ലിവര്‍പൂള്‍ രണ്ടാം പാദത്തിനു ഇറങ്ങിയത് തന്നെ വലിയ മുന്‍തൂക്കവുമായാണ്.

ലിവര്‍പൂളിനു വേണ്ടി ഇബ്രാഹിം കൊനാട്ടെ ഒരു ഗോളും റോബര്‍ട്ട് ഫിര്‍മീഞ്ഞോ ഇരട്ട ഗോളുകളും നേടി സ്കോര്‍ബോര്‍ഡില്‍ ഇടം പിടിച്ചപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബിന് വേണ്ടി ഗോണ്‍സാലോ റാമോസ്,റോമന്‍ അരേംചുക്ക്,ഡാര്‍വിന്‍ നൂനസ് എന്നിവര്‍ ലിവര്‍പൂള്‍ വല കീഴ്പ്പെടുത്തി.ചാമ്പ്യൻസ് ലീഗിൽ, ക്ലോപ്പിന്റെ ടീം, ചൊവ്വാഴ്ച ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച വിയാറിയലിനെ ഏപ്രിൽ 27 ന് ആൻഫീൽഡിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ നേരിടും.