European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് 2022 ക്വാര്‍ട്ടര്‍ ; വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കാന്‍ സിമിയോണി ,ഫോം തുടരാന്‍ പെപ്പ്

April 13, 2022

ചാമ്പ്യന്‍സ് ലീഗ് 2022 ക്വാര്‍ട്ടര്‍ ; വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കാന്‍ സിമിയോണി ,ഫോം തുടരാന്‍ പെപ്പ്

ബുധനാഴ്ച വൈകുന്നേരം മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിനായി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് യാത്ര ചെയ്തേക്കും.ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ജയം നേടിയിരുന്നു. കെവിന്‍ ഡി ബ്രൂയ്നയാണ് സിറ്റിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.

ലിവർപൂളുമായുള്ള 2-2 സമനിലയ്ക്ക് ശേഷം ആണ് സിറ്റി വരുന്നത് എങ്കിലും പെപ്പിന്റെ ടീമിന്‍റെയും ആത്മവിശ്വാസത്തിന് കൊട്ടം ഒന്നും പറ്റിയിട്ടില്ല.അത്ലറ്റിക്കോ ആണെങ്കില്‍ പട്ടികയില്‍ പതിനേഴാം സ്ഥാനത് ഉള്ള മല്ലോര്‍ക്കക്കെതിരേ ഒരു ഗോളിന് തോറ്റതിന് ശേഷം സമ്മര്‍ദ കൊടുമുടിയില്‍ ആണ്.കൂടാതെ സിറ്റിക്ക് എതിരെ സിമിയോണി കാഴ്ച്ചവച്ച ഫുട്ബോള്‍ പണ്ഡിറ്റ്‌സുകള്‍ ഉള്‍പ്പടെ പല മാധ്യമപ്രവര്‍ത്തകരുടേയും വിമര്‍ശനത്തിന്  പാത്രമായിരുന്നു.സിറ്റി പോലൊരു വമ്പന്‍ ടീമിനെ അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ ഈ എല്ലാ വിമര്‍ശനത്തിനും സിമിയോണി നല്‍കുന്ന ഒരു മറുപടി കൂടിയായിരിക്കും അത്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.

Leave a comment