European Football Foot Ball Top News

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ പ്രീമിയര്‍ ലീഗ് ആധിപത്യം നേടാന്‍ ഇരു ടീമുകളും

April 10, 2022

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ പ്രീമിയര്‍ ലീഗ് ആധിപത്യം നേടാന്‍ ഇരു ടീമുകളും

പ്രീമിയർ ലീഗ് ട്രോഫിയുടെ വിധി എന്താകുമെന്നു ഒരു പരിധി വരെ പറയാന്‍ കഴിഞ്ഞു. ഇത്തിഹാദിൽ ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഷോഡൗൺ മത്സരത്തിലെ വിജയി ആയിരിക്കും ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ പോകുന്നത്.നിലവിലെ ചാമ്പ്യൻമാർ ആയ സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഒരു പോയിന്റിന്റെ വിത്യാസം ആണ് ഉള്ളത്.ഇതിനു മുന്നേ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.ഇരു കൂട്ടരും അന്ന് രണ്ടു ഗോള്‍ വീധം നേടിയിരുന്നു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫസ്റ്റ് ലെഗില്‍ ഇരു കൂട്ടരും വിജയം നേടിയിരുന്നു. ബെന്‍ഫിക്കയേ ലിവര്‍പൂള്‍ തകര്‍ത്തപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വളരെ അധികം പോരാടി നേടിയ ഒരു ഗോള്‍ വിജയം സിറ്റിക്ക് ആത്മവിശ്വാസം നല്‍കുന്നു.ഇന്ത്യന്‍ സമയം രാത്രി  ഒന്‍പത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment