വീണ്ടും ജയം ;ലാലിഗ കിരീടത്തിലേക്ക് റയല്‍ അടുക്കുന്നു
ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ ഗെറ്റാഫെയെ 2-0ന് തോൽപിച്ച റയൽ മാഡ്രിഡ് ലാലിഗ ടേബിളിൽ 12 പോയിന്റ് ലീഡ് നിലനിർത്തി.38-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പിൻപോയിന്റ് ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ബ്രസീൽ മിഡ്ഫീൽഡർ ആയ കസമീരോയാണ് റയലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.താരത്തിന്റെ സീസണിലെ ആദ്യ ഗോള്‍ ആണ് ഇത്.

രണ്ടാം പകുതിയില്‍ ലൂക്കാസ് വാസ്ക്വസ് ആണ് റയലിന് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയ മറ്റൊരു താരം.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഏഴ് മത്സരങ്ങൾ ശേഷിക്കെ 72 പോയിന്റായി, 60 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സെവിയ്യയും 57മായി നില്ക്കുന്ന ബാഴ്സയും ഒന്നും ഇനി റയലിന് ഒരു വെല്ലുവിളി ആകാന്‍ വഴിയില്ല.