അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയകുതിപ്പിനു തടയണ സൃഷ്ട്ടിച്ച് മല്ലോര്‍ക്ക
സ്പാനിഷ് ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് ശനിയാഴ്ച മല്ലോർക്കയിൽ 1-0 ന് ഞെട്ടിക്കുന്ന തോൽവി.ലാലിഗയിലെ അവരുടെ തുടര്‍ച്ചയായ ആറ് ഗെയിമുകളിലെ വിജയ പരമ്പര ഇതോടെ അവസാനിച്ചു.തോല്‍വിയോടെ ബാഴ്സയെ മറികടക്കാന്‍ അത്ലറ്റിക്കോക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിനായി തയ്യാറെടുക്കുന്നതിനു നിരവധി കളിക്കാർക്ക് കോച്ച് ഡീഗോ സിമിയോണി വിശ്രമം നൽകിയിരുന്നു.

71-ാം മിനിറ്റിൽ അത്ലറ്റിക്കോ ഡിഫൻഡർ റെയ്നിൽഡോ മാണ്ഡവ പാബ്ലോ മാഫിയോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കൊസോവോ സ്ട്രൈക്കർ വേദത് മുറിക്കിയാണ് മല്ലോർക്കയുടെ വിജയഗോൾ നേടിയത്.മത്സരത്തിൽ ഒരു ഷോട്ട് മാത്രം ലക്ഷ്യത്തിലെത്തിക്കാനെ മാഡ്രിഡിന് കഴിഞ്ഞുള്ളു.വിജയത്തോടെ റിലഗേഷന്‍ സോണില്‍ പുറത്തേക്ക് വന്ന മല്ലോര്‍ക്ക ഇനിയുള്ള ടൂര്‍ണമെന്റില്‍ ഉടനീളം ഈ ഫോം തുടരാനുള്ള ലക്ഷ്യത്തില്‍ ആയിരിക്കും.