സൺ ഹ്യൂങ്-മിന് ഹാട്രിക്ക് ;നാലാം സ്ഥാനത്ത് തുടര്‍ന്ന് ടോട്ടന്‍ഹാം
ആസ്റ്റൺ വില്ലയിൽ 4-0ന് അനായാസ ജയം സ്വന്തമാക്കി കൊണ്ട് ടോപ് ഫോർ ഫിനിഷിങ്ങിനും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിനും ടോട്ടൻഹാം ഹോട്‌സ്‌പർ സാധ്യത വർധിപ്പിച്ചു.ഡെജാൻ കുലുസെവ്‌സ്‌കിയും സൺ ഹ്യൂങ്-മിനും ആണ് ടോട്ടന്‍ഹാമിന് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത്.3,66,71 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് സൺ ഹ്യൂങ്-മിന്‍ തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ആദ്യ പകുതിയിൽ തന്നെ ക്യാപ്റ്റൻ, ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് നിരവധി മികച്ച സേവുകൾ നടത്തി കൊണ്ട് ക്ലീന്‍ ചീട്ട് നേടുകയും ചെയ്തു.വിജയം മൂലം അന്റോണിയോ കോണ്ടെയുടെ ടീം ടേബിളിൽ നാലാം സ്ഥാനത്ത് തുടരുകയും എതിരാളികളായ ആഴ്സണലിനെതിരായ അവരുടെ വിടവ് മൂന്ന് പോയിന്റായി ഉയർത്തുകയും ചെയ്യുന്നു.ബ്രൈട്ടനോട് തോറ്റ ആഴ്സണലിന് കാര്യങ്ങള്‍ കടുക്കുന്ന ലക്ഷണങ്ങള്‍ ആണ് കാണുന്നത്.