ആറാം തമ്പുരാക്കന്മാരായി ചെല്‍സിയുടെ തിരിച്ചുവരവ്
ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തില്‍ മാർക്കോസ് അലോൻസോയുടെയും കെയ് ഹാവേർസിന്റെയും ടിമോ വെർണറുടെയും മേസൺ മൗണ്ടിന്റെയും ഗോളുകളുടെ സംഭാവന മൂലം ചെൽസി സതാംട്ടനെതിരെ 6-0 ന് ജയിച്ചു.മേസന് മൌണ്ടും ടിമോ വെര്‍ണറും രണ്ടു പകുതികളിലായി ഓരോ ഗോള്‍ വീധം നേടി.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഹോം മത്സരത്തില്‍ റയലിനെതിരെ തകര്‍ന്നടിഞ്ഞ ചെല്‍സിയെ അല്ല ഇന്ന് കണ്ടത്.എവേ മാച്ചില്‍ ഇത്രയും വലിയ മാര്‍ജിനില്‍ നേടിയ ഈ വിജയം ടൂഷലിനും സംഘത്തിനും സാന്തിയാഗോ ബെര്‍ണബൂവില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തിനുള്ള ആത്മവിശ്വാസം നല്‍കിയേക്കും കൂടാതെ ലീഗ് പട്ടികയില്‍ ആദ്യ നാലിന് വേണ്ടി പോര് മുറുകുന്ന ഈ അവസ്ഥയില്‍ അവരുടെ പോയിന്റ് നില മെച്ചപ്പെടുകയും ചെയ്തേക്കും.