തരംതാഴ്ത്തല്‍ ഭീഷണിക്കെതിരെ പോരാടി വിജയം നേടി എവര്ട്ടന്
ശനിയാഴ്ച ഗുഡിസൺ പാർക്കിൽ എവർട്ടനെതിരെ 1-0ന് തോറ്റതോടെ പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ കുറയാന്‍ തുടങ്ങി. തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള തങ്ങളുടെ പോരാട്ടത്തിൽ എവർട്ടൺ നിർണായക വിജയം നേടിയത്തോടെ അവര്‍ റിലഗേഷന്‍ സോണില്‍ നിന്നും നാല് പോയിന്റ് ലീഡ് നേടി കഴിഞ്ഞു.27 ആം മിനുട്ടില്‍ ആന്തണി ഗോര്‍ഡന്‍ ആണ് എവര്ട്ടണ് വേണ്ടി വിജയഗോള്‍ നേടിയത്.

കഴിഞ്ഞ ഒരു മാസമായി ജയം നേടിയിട്ടില്ലാത്ത യുണൈറ്റഡിന് കാര്യങ്ങള്‍ കൂടുതല്‍ കഷ്ട്ടത്തിലേക്ക് പോകുന്ന അവസ്ഥയാണ് കാണുന്നത്.തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ ആണ് യുണൈറ്റഡ് പന്ത് തട്ടിയത്.റാഷ്ഫോര്‍ഡ് നേടിയ ഷോട്ടുകള്‍ ജോർദാൻ പിക്ക്ഫോർഡ് സേവ് നടത്തി കൊണ്ട് എവര്ട്ടന്റ്റെ വിജയപ്രതീക്ഷകള്‍ നിലനിര്‍ത്തി.