ആദ്യ നാലില്‍ തിരികെയെത്താന്‍ ഗണേര്‍സ്
എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ ആഴ്സണൽ സ്വാഗതം ചെയ്യുന്നു.തിങ്കളാഴ്‌ച രാത്രിയിലെ മല്‍സരത്തിൽ ഗണ്ണേഴ്‌സ് ക്രിസ്റ്റൽ പാലസിനോട് 3-0 ന് തോറ്റിരുന്നു,അതേസമയം ഗ്രഹാം പോട്ടറിന്റെ ടീം അടുത്തിടെ നോർവിച്ച് സിറ്റിയോട് 0-0 ന് സമനില വഴങ്ങി.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റല്‍ പാലസിനെതിരെ തോല്‍വി നേരിട്ട ആഴ്സണലിന്റെ പ്രകടനത്തില്‍ മാനേജര്‍ ആര്‍ട്ടേട്ട പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.എതിരില്ലാത്ത മൂന്നു ഗോളിന് ആയിരുന്നു അവരുടെ തോല്‍വി.ഇത് കൂടാതെ സ്‌കോട്ടിഷ് ലെഫ്റ്റ്-ബാക്ക് കൈറൻ ടിയേണിയുടെ കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ മൂലം താരത്തിനെ ഈ സീസണില്‍ ലഭിക്കില്ല എന്ന വാര്‍ത്തയും ആര്‍ട്ടെട്ടക്ക് നിരാശ പകരുന്നു.