Cricket IPL Top News

ഒടി ഫലിച്ചില്ല അടിച്ചോടിച്ച് തെവാത്യ

April 9, 2022

author:

ഒടി ഫലിച്ചില്ല അടിച്ചോടിച്ച് തെവാത്യ

അത്യന്തം ആവേശകരമായ പതിനാറാം ഐ പി എൽ മത്സരത്തിൽ പഞ്ചാബിനെതിരെ ഗുജറാത്തിന് ആറുവിക്കറ്റിന്റെ തകർപ്പൻ ജയം.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ലിയാം ലിവിങ് സ്റ്റണിന്റെയും ശിഖർ ധവാന്റെയും ഇന്നിംഗ്സുകളുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 189 റൺസ് ആണ് സ്കോർ ചെയ്തത്.ദുർഘടമായ ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് തുണയായത് കേവലം 59 പന്തിൽ 96 റൺസ് നേടിയ യുവതുർക്കി ശുബ്മൻ ഗില്ലിന്റെ മികച്ച ഇന്നിംഗ്സ്ആണ്.പക്ഷേ കളി  മാറിമറിഞ്ഞത് ഒടിയൻ സ്മിത് എറിഞ്ഞ അവസാന ഓവറിൽ ആണ്.ആ ഓവറിൽ ഡേവിഡ് മില്ലർറുമായുള്ള ധാരണ പിശകിൽ ക്യാപ്റ്റൻ ഹർദിക് പാണ്ട്യ റണ്ണൗട്ട് ആയതോടുകൂടി ക്രീസിലെത്തിയ തെവാത്യ, സമ്മർദ്ദ ഘട്ടങ്ങളിൽ താൻ എത്രത്തോളം ഫലപ്രദമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു .അവസാന രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ ജയം ഏതാണ്ട് ഉറപ്പിച്ച പഞ്ചാബിന്റെ കയ്യിൽനിന്നും തെവാത്യ കളി തട്ടിയെടുക്കുകയായിരുന്നു.ഗിൽ ആണ് കളിയിലെ താരം

Leave a comment

Your email address will not be published. Required fields are marked *