ചരിത്രത്തില്‍ ആദ്യമായി ഓസീസ് മണ്ണില്‍ കാല് കുത്താന്‍ ബാഴ്സ
എഫ്സി ബാഴ്സലോണ പുതിയ കോച്ച് സാവി ഹെർണാണ്ടസിന്റെ കീഴിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി പ്രീ സീസന് കളിക്കാന്‍ പോയേക്കും. ബാഴ്സലോണയുടെ ലാ ലിഗ കാമ്പെയ്ൻ തീര്‍ന്നു മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഓസീസ് മണ്ണില്‍ ഇതുവരെ ബാഴ്സ കളിച്ചിട്ടില്ല എന്നതിനാല്‍ പ്രീ സീസന് ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് തീരും എന്നാണ് കണക്കാക്കപ്പെടുന്നത്.

ഓസ്ട്രേലിയൻ സോക്കർ ലീഗായ എ-ലീഗ്സ് ഓൾ സ്റ്റാർസിൽ നിന്നുള്ള മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് മെയ് 25 ന് അവര്‍ ബാഴ്സയുമായി സൗഹൃദ മത്സരം കളിച്ചേക്കും.80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സിഡ്നിയിലെ അകോർ സ്റ്റേഡിയത്തിലാണ് മത്സരം.എല്ലാ വർഷവും ഓസ്ട്രേലിയൻ നഗരത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗീത-സാംസ്കാരിക ഉത്സവങ്ങളിലൊന്നായ വിവിഡ് സിഡ്നിയും ഇതേ സമയത്ത് തന്നെ ആണ് നടക്കാന്‍ പോകുന്നത്.