ഫെര്‍ഗൂസന്റെ കാലത്ത് ഉണ്ടായിരുന്ന അസിസ്റ്റന്റ്റ് സ്റ്റീവ് മക്ലാരനെ തിരികെ കൊണ്ടുവരാന്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റീവ് മക്ലാരനെ അവരുടെ അസിസ്റ്റന്റ് മാനേജരായി വീണ്ടും നിയമിക്കാന്‍ ഒരുങ്ങുന്നു.ഗാർഡിയൻ പറയുന്നതനുസരിച്ച്, അടുത്ത സീസണിലെ ഡഗൗട്ടിൽ അവരുടെ ഭാവി മാനേജർ ടെൻ ഹാഗിന്റെ അസിസ്റ്റന്റാകാൻ മക്ലാരൻ സാധ്യത ലിസ്റ്റില്‍ വളരെ മുന്നില്‍ ആണ്.2008-09 സീസണിൽ ഡച്ച് ടീം ട്വന്റിയിൽ ടെൻ ഹാഗ് മക്ലാരന്റെ അസിസ്റ്റന്റായിരുന്നതിനാൽ ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം.

1999-നും 2001-നും ഇടയിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റായിരുന്ന മക്ലാരന്റെ ക്ലബിലെ രണ്ടാമത്തെ സ്പെൽ ആയിരിക്കും ഓൾഡ് ട്രാഫോർഡിലേക്കുള്ള നീക്കം. ഇപ്പോൾ 60-കാരനായ അദ്ദേഹത്തിന്റെ ആദ്യ കാമ്പെയ്നില്‍ ആയിരുന്നു ഡെവിള്‍സ് ട്രെബിള്‍ നേടിയത്.താരങ്ങളുടെ മനോഭാവം ഉള്‍പ്പടെ കളിയിലെ ഓരോ ചെറിയ കാര്യത്തിലും വലിയ ശ്രദ്ധ നല്കുന്ന എറിക്ക് ടെന്‍ ഹാഗിനു ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാന്‍ ആയേക്കും എന്ന വിശ്വാസം സ്റ്റീവ് മക്ലാരന് പ്രകടിപ്പിച്ചിരുന്നു.