വേള്‍ഡ് കപ്പിന് ശേഷം വരുന്നു കോമാന് 2.0
ഖത്തറിലെ ലോകകപ്പിന് ശേഷം ലൂയിസ് വാൻ ഗാൽ സ്ഥാനമൊഴിയുമ്പോൾ റൊണാൾഡ് കോമാൻ നെതർലാൻഡ്സ് പരിശീലകനായി തിരിച്ചെത്തുമെന്ന് റോയൽ ഡച്ച് ഫുട്ബോൾ അസോസിയേഷൻ (കെഎൻവിബി) ബുധനാഴ്ച സ്ഥിരീകരിച്ചു.ഈ വർഷാവസാനം നടക്കുന്ന ആഗോള ഫുട്ബോൾ ഷോപീസിനുശേഷം താൻ കളം വിടുമെന്ന് വാന്‍ ഗാള്‍ വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹം പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലാണെന്നും കഴിഞ്ഞ ആഴ്ച പറഞ്ഞു.2020 ഓഗസ്റ്റിൽ ബാഴ്സലോണയിൽ തന്റെ “സ്വപ്ന ജോലി” തേടി പോയ കോമാന് ലഭിച്ചത് നിരാശ മാത്രം ആയിരുന്നു.ഴിഞ്ഞ വർഷം ഒക്ടോബറിൽ കറ്റാലൻ ക്ലബ് അദ്ദേഹത്തിന്റ മോശം പ്രകടനം മൂലം ക്ലബില്‍ നിന്ന് അദ്ദേഹത്തിനെ പുറതാക്കുകയുണ്ടായി.തന്റെ ഈ പുതിയ ഫുട്ബോള്‍ അധ്യായാതെ വരവേല്‍ക്കാന്‍ താന്‍ അക്ഷമന് ആയി നില്‍ക്കുകയാണ് എന്നും അദ്ദേഹം കെഎൻവിബി വെബ്സൈറ്റിനോട് അറിയിച്ചു.