മ്യൂണിക്കിനു വിയാറയലിന്റെ വക ” ഷോക്ക് ട്രീറ്റ്മെന്റ് “
ബുധനാഴ്ച എസ്റ്റാഡിയോ ഡി ലാ സെറാമികയിൽ നടന്ന ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് വിയാറയല്‍ മുന്നേറി.എട്ട് മിനിറ്റിനുള്ളിൽ അർനൗട്ട് ദൻജുമ കളിയിലെ ഏക ഗോൾ നേടി കൊണ്ട് വിയാറയലിന് ലീഡ് നേടി കൊടുത്തു.

മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ തോല്‍വി അംഗീകരിച്ചു നല്കാന് ബയേണ്‍ കോച്ച് നാഗല്സ്മാന് ഒരു മടിയും ഉണ്ടാര്ന്നില്ല.ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടുന്ന റൺവേ ബുണ്ടസ്ലിഗ ലീഡർമാരായ ബയേണിന് വിയാറയലിന്റെ കോംബാക്റ് ഷേപ്പ് തകര്‍ത്തു മുന്നേറാന്‍ കഴിഞ്ഞില്ല.തീവ്രത കൂടിയ പ്രത്യാക്രമ ഫുട്ബോള്‍ കളിച്ച വിയാറയല്‍ മ്യൂണിക്കിനു തലവേദനകള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.അടുത്ത ആഴ്ച്ച 13 ഏപ്രിലില്‍ മ്യൂണിക്കില്‍ വെച്ച് ഇതിന്റെ രണ്ടാം പാദം അരഞ്ഞേറിയേക്കും.