സിറ്റി ലോകത്തിലെ തന്നെ മികച്ച ടീം എന്ന് സിമിയോണി
മാഞ്ചസ്റ്റർ സിറ്റിയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് ഡീഗോ സിമിയോണി.പെപ്പ് തങ്ങള്‍ക്കെതിരെ തയ്യാറാക്കിയ തന്ത്രം മികച്ചത് ആണെന്നും മത്സരശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണി.സ്പാനിഷ് ചാമ്പ്യൻമാർക്കെതിരെ സിറ്റി മികച്ച പോസഷന്‍ ഗെയിം ആണ് കാഴ്ച്ചവച്ചത്.പക്ഷേ ഫിൽ ഫോഡൻ ബെഞ്ചിൽ നിന്ന് ഇറങ്ങുന്നതുവരെ ഓപ്പണിംഗ് ഗോള്‍ നേടാന്‍ സിറ്റി ഏറെ പാടുപ്പെട്ടു.

“ധാരാളം ലോകോത്തര ഫുട്ബോൾ കളിക്കാരെ മികച്ച ഒരു യൂണിറ്റാക്കി മാറ്റാൻ കഴിയുന്ന ഒരു അസാധാരണ ടീമിനെതിരെ മികച്ച പ്രകടനം ആണ് സിറ്റി പുറത്തെടുത്തത്.ഞങ്ങൾ നന്നായി പ്രതിരോധിക്കാനും സ്പേസ് നല്കാതിരിക്കാനും കൂടാതെ കൌണ്ടറില്‍ ഗോള്‍ നേടാനും ശ്രമിച്ചു.കച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ നോക്കിയപ്പോൾ, അവർ സ്കോർ ചെയ്തു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. അവർ മൂന്ന് മികച്ച കളിക്കാരെ പുറത്താക്കി അവർക്ക് പകരം വേറെ മൂന്ന് മികച്ച കളിക്കാരെ അവര്‍ കൊണ്ടുവന്നു.” സിമിയോണി മത്സരശേഷം വെളിപ്പെടുത്തി.