ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇന്ന് ദാവീദ് – ഗോലിയാത്ത് പോരാട്ടം
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ സാധ്യതകൾ ഇതിനകം തന്നെ അട്ടിമറിച്ച വിയാറയല്‍ ബുധനാഴ്ച രാത്രി അവരുടെ ക്വാർട്ടർ ഫൈനൽ ടൈയുടെ ആദ്യ പാദത്തിനായി ബയേൺ മ്യൂണിക്കിനെ നേരിടും.അവസാന എട്ടിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാൻ യുവന്റസിനെതിരെ ഉനായ് എമെറിയുടെ പടയാളികള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ബവേറിയക്കാർ റെഡ് ബുൾ സാൽസ്ബർഗിനെ 8 – 2 എന്ന അഗ്രിഗേറ്റ് സ്കോറിന് തൂത്തുവാരി.

ബയേണും വില്ലാറിയലും 2011-12 ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ അന്ന് ജയം ജര്‍മന്‍ ക്ലബിന് ഒപ്പം ആയിരുന്നു.2017 സെപ്തംബർ മുതൽ ജർമ്മൻ വമ്പന്മാർ ചാമ്പ്യൻസ് ലീഗിൽ ഹോം തോല്‍വി നേരിട്ടിട്ടില്ല.സാധ്യതകള്‍ എല്ലാം ബയേണിനു ഒപ്പം ആണെങ്കിലും വിയാറയല്‍ ഈ സീസണിലെ കറുത്ത കുതിരകള്‍ ആയി കാണപ്പെടുന്നു. മ്യൂണിക്ക് സ്കാഡ് ലിസ്റ്റില്‍ അല്‍ഫോണ്‍സോ ഡേവീസ് തിരിച്ചെത്തിയേക്കും.