സീസൺ അവസാനത്തോടെ ഹിഗ്വെയ്ൻ വിരമിക്കുമെന്ന് പിതാവ് സ്ഥിരീകരിച്ചു
MLS സീസണിന്റെ അവസാനത്തോടെ ഇന്റർ മിയാമി സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് അർജന്റീന താരത്തിന്റെ പിതാവ് വെളിപ്പെടുത്തി. മിയാമിക്കൊപ്പം മൂന്നാം സീസണില്‍ കളിക്കുന്ന താരത്തിന്റെ കരാർ ഡിസംബറിൽ അവസാനിച്ചു.മുൻ റയൽ മാഡ്രിഡ് ഫോർവേഡ് തന്റെ ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങാൻ ശ്രമിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ജോർജ്ജ് ആ കിംവദന്തികൾ എല്ലാം തള്ളികളഞ്ഞു.

മുൻ റിവർ പ്ലേറ്റും ബൊക്ക ജൂനിയേഴ്സ് കളിക്കാരനുമായ ജോർജ് ഹിഗ്വെയ്ൻ തന്റെ മകന്റെ ഭാവി പദ്ധതികളെക്കുറിച്ച് ടിഎൻടി സ്പോർട്സിനോട് പറഞ്ഞു: “അവൻ അർജന്റീനയിലേക്ക് മടങ്ങുന്നില്ല. ഈ വർഷാവസാനം വിരമിക്കുമെന്ന് അവന് എന്നോട് പറഞ്ഞു.കളി നിര്‍ത്തിയ ശേഷവും അവൻ ഫുട്ബോളുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഫുട്ബോളില്‍ അവനു അറിയാത്തതായി ഒന്നും തന്നെ ഇല്ല.പല സ്ഥലങ്ങളിൽ കളിച്ചിട്ടുള്ള അവന് ഫുട്ബോളില്‍ തുടരുന്നില്ലെങ്കിൽ ഒരു അപമാനം ആയി ഞാന്‍ അതിനെ കാണുന്നു.”