കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ആഴ്സണലിന്റെ കീറൻ ടിയേണിക്ക് സീസൺ നഷ്ടമായേക്കും
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഡിഫൻഡർ കീറൻ ടിയേണി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും ആഴ്സണൽ അറിയിച്ചു.ഒരു സ്പെഷ്യലിസ്റ്റിനെ താരം ഇന്നലെ കണ്ടിരുന്നു എന്നും അവര്‍ ആണ് താരത്തിന് ഒരു ഓപ്പറേഷൻ ആവശ്യമാണെന്നും പറഞ്ഞത്.ഓപറേഷന് വ്യാഴാഴ്ച നടക്കുമെന്ന് ഇഎസ്പിഎൻ വൃത്തങ്ങൾ അറിയിച്ചു.

അദ്ദേഹം സുഖം പ്രാപിക്കുന്നതിനുള്ള കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല, എന്നാൽ ജൂണിൽ ഷെഡ്യൂൾ ചെയ്ത ഉക്രെയ്നിനെതിരായ സ്കോട്ട്ലൻഡിന്റെ ലോകകപ്പ് യോഗ്യതാ പ്ലേഓഫിൽ ടിയേണി കളിക്കാന്‍ സാധ്യത വളരെ കുറവ് ആണ് എന്നാണ് കരുതുന്നത്.2016 ന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് ടോപ്-ഫോർ ഫിനിഷ് ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആഴ്സണലിന് ടിയേണിയുടെ അഭാവം കനത്ത തിരിച്ചടിയാണ്. ബെൻഫിക്കയിൽ നിന്നുള്ള സമ്മർ സൈനിംഗ് ആയ നുനോ ടവാരെസ് ക്രിസ്റ്റല്‍ പാലസിനെതിരെ ലെഫ്റ്റ്-ബാക്കിൽ ടിയേണിയുടെ സ്ഥാനത്ത് തുടങ്ങിയെങ്കിലും മോശം പ്രകടനത്തിന് ശേഷം ഹാഫ് ടൈമിൽ തന്നെ പിച്ചില്‍ നിന്നും കയറി.