ലൂയിസ് വാന്‍ ഗാളിനു പ്രോസ്റ്റേറ്റ് ക്യാൻസര്‍ ; പിന്തുണയുമായി മുന്‍ ക്ലബുകള്‍
താൻ പ്രോസ്റ്റേറ്റ് ക്യാൻസറുമായി പോരാടുകയാണെന്ന് നെതർലൻഡ്സ് കോച്ച് ലൂയിസ് വാൻ ഗാൽ ഞായറാഴ്ച ലോകത്തോട് വെളിപ്പെടുത്തി.എന്നാൽ തന്റെ റോൾ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡച്ച് ടെലിവിഷൻ ഷോ ഹംബർട്ടോയിൽ സംസാരിക്കുമ്പോൾ ആണ് 70 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണ മാനേജരും തന്റെ രോഗനിർണയം വെളിപ്പെടുത്തിയത്.

” പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ആരും തന്നെ മരിക്കുന്നില്ല, കുറഞ്ഞത് തൊണ്ണൂറ് ശതമാനം കേസുകളിലെങ്കിലും സാധാരണയായി ജീവന് നഷ്ട്ടപ്പെടുന്നത് മറ്റ് അടിസ്ഥാന രോഗങ്ങള്‍ മൂലം ആണ്. എന്നാൽ എന്റെ വിഷയം അങ്ങനെ അല്ല.ഞാന്‍ 25 തവണ ചികിത്സിച്ചു.ജീവന് നിലനിര്‍ത്താന്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യേണ്ടതായി ഡോക്ടര്‍മാര്‍ ഉപദേശിച്ചു.”അദ്ദേഹം അഭിമുഘത്തില്‍ വെളിപ്പെടുത്തി.പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷം ലൂയിസ് വാൻ ഗാലിന് തന്റെ മുൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് എന്നിവരില്‍ നിന്ന് പിന്തുണ സന്ദേശം ലഭിക്കുഅക്യും ചെയ്തു.