തിയഗോ സില്‍വയുടെ രക്ഷക്ക് എത്തി ഭാര്യ ഇസബെല്ല
സ്വന്തം തട്ടകത്തിൽ ബ്രെന്റ്ഫോർഡിനോട് ചെൽസിയോട് 4-1 തോൽവി ഏറ്റുവാങ്ങിയപ്പോൾ വേണ്ടത്ര ആക്രമണം നടത്താന്‍ ബ്രസീലിയന്‍ താരത്തിന് കഴിഞ്ഞില്ല എന്ന വിമര്‍ശനത്തിന് തിയാഗോ സിൽവയുടെ ഭാര്യ ബെല്ല സില്‍വ തന്റെ ഭർത്താവിന് വേണ്ടി പരസ്യമായി സംസാരിച്ചു.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ അന്റോണിയോ റൂഡിഗറിലൂടെ ലീഡ് നേടിയെങ്കിലും എതിരില്ലാത്ത നാല് ഗോളിന് അവര്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

താരത്തിനെ മത്സരത്തിനിടയില്‍ കമന്റേറ്റർ തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയത് കേട്ട ഇസബെല്ല സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത് ഇങ്ങനെ “തിയാഗോ സിൽവയെ ബഹുമാനിക്കുക.അയാള്‍ ഇന്നലെ ഇവിടെ ബ്രസീലില്‍ നിന്ന് എത്തി.വളരെ ക്ഷീണിതന് ആണ് അദ്ദേഹം.37 വയസ് ആയി.എന്നിട്ടും അദ്ദേഹം കളിക്കുന്നത് 20 വയസ്സ് ഉള്ള ആളെ പോലെ ആണ്.അതിനാല്‍ അയാളെ ബഹുമാനിക്കുക.അദ്ദേഹം ഒരു യന്ത്രം അല്ല.അദ്ദേഹത്തിനും വേണ്ടേ വിശ്രമം.” സിൽവയുടെ ഭാര്യ ഓൺലൈനിൽ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല.തുടർച്ചയായി പിഴവുകൾക്ക് ശേഷം ബ്ലൂസ് സ്ട്രൈക്കർ ടിമോ വെർണറെയും ഇവർ ഇതിനു മുന്നേ വിമർശിച്ചിട്ടുണ്ട്.