ബെല്‍ജിയന്‍ സൂപ്പര്‍ താരങ്ങളോട് സമ്മറോടെ ക്ലബ് വിടാന്‍ അഭ്യര്‍ഥിച്ച് ബെൽജിയം ബോസ് റോബർട്ടോ മാർട്ടിനെസ്
റൊമേലു ലുക്കാക്കുവിന് 2022 ഫിഫ ലോകകപ്പിന് മുമ്പ് ചെൽസി വിടുന്നതാണ് നല്ലത് എന്ന് ബെൽജിയം ബോസ് റോബർട്ടോ മാർട്ടിനെസ്.ഇറ്റാലിയൻ ഭീമൻമാരായ ഇന്റർ മിലാനുമായി 97 മില്യൺ പൗണ്ടിന്റെ കരാറിന് സമ്മതിച്ചതിന് ശേഷം ബെൽജിയൻ ഇന്റർനാഷണൽ ചെൽസിയിലേക്ക് മടങ്ങിയെത്തി.മറ്റൊരു ബെല്‍ജിയന്‍ താരം ആയ ഏദന്‍ ഹസാര്ഡിനോടും മാര്‍ട്ടിനസ് റയല്‍ വിടാന്‍ ആവശ്യപ്പെട്ടു.

ലോകകപ്പിനുള്ള ബെൽജിയത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും ചില പ്രധാന കളിക്കാരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കവേ ആണ് മാർട്ടിനെസ് തന്റെ സഹ താരങ്ങളെ കുറിച്ച് വാചാലന് ആയത്.”വേനൽക്കാലം കഴിയുന്നതുവരെ ഞാൻ ഒരു കളിക്കാരന്റെയും അവസ്ഥ വിലയിരുത്താന്‍ പോകുന്നില്ല, കാരണം ഇത് ഒരു സാധാരണ സാഹചര്യമല്ല. ലോകകപ്പിന് ഇനിയും ഏഴ് മാസമുണ്ട്, ഒരു കളിക്കാരൻ ആ സമയത്ത് ഒരിക്കലും മോശമായ സാഹചര്യതിലൂടെ കടന്നു പോകരുത് എന്ന നിര്‍ബന്ധം എനിക്കുണ്ട്.വരാന്‍ പോകുന്ന സമ്മര്‍ ട്രാന്‍സഫര്‍ ഇരു കളിക്കാരും ഉപയോഗപ്പെടുത്തണം ” മാര്‍ട്ടിനസ് പറഞ്ഞു.