റൊണാള്‍ഡോയേ സൈന്‍ ചെയ്തത് യുണൈറ്റഡിന്റെ തെറ്റായ തീരുമാനം എന്ന് റൂണി
കഴിഞ്ഞ വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യുന്നതിൽ ക്ലബിന് പിഴവ് പറ്റിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി.റെഡ് ഡെവിൾസിന്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്കോററായ റൂണി അഭിപ്രായപ്പെടുന്നത് യുണൈറ്റഡ് സൈന്‍ ചെയ്യേണ്ടത് മികച്ച പ്രകടനം നടത്താന്‍ ആക്രാന്തം കാണിക്കുന്ന യുവ താരങ്ങളെ ആണ്.

പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ വരവ് മൂലം അക്കാദമി താരങ്ങള്‍ക്ക് ഉള്ള സാധ്യതകൾ തടയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.”സീസണിന്റെ തുടക്കത്തിൽ ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം ഗോളുകൾ നേടി, പ്രധാന ഗോളുകൾ!!!ടോട്ടൻഹാമിനെതിരെ അദ്ദേഹം ഹാട്രിക് നേടി.എന്നാല്‍ 20 വയസ്സുള്ള താരം അല്ല റൊണാള്‍ഡോ.നിങ്ങൾ ഭാവിയിലേക്ക് നോക്കുകയാണെങ്കില്‍ യുവ താരങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കണം.അടുത്ത 2-3 വർഷത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നെറുകയില്‍ എത്തിക്കാന്‍ പോന്നവര്‍.”റൂണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.