Foot Ball Top News

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: യുണൈറ്റഡിന് സമനില കുരുക്ക്; ചെൽസിക്ക് തോൽവി

April 4, 2022

author:

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: യുണൈറ്റഡിന് സമനില കുരുക്ക്; ചെൽസിക്ക് തോൽവി

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് എതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. 63 ആം മിനുട്ടിൽ കീലിയോ ഇലാൻചിയോയിലൂടേ മുന്നിലെത്തിയ ലെസ്റർന് എതിരെ 66 ആം മിനുട്ടിൽ ബ്രസീലിയൻ താരം ഫ്രെഡ് നേടിയ ഗോളിൽ ആണ് യുണൈറ്റഡ് സമനിലയിൽ നേടിയത്. സമനിലയിൽ കുടുങ്ങിയതോടെ യുണൈറ്റഡ്ന്റെ ടോപ് ഫോർ സ്വപ്നങ്ങൾ തുലാസിൽ ആയി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്.

ചെൽസിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് ആണ് പ്രീമിയർ ലീഗ് പുതുമുഖങ്ങളായ ബ്രെൻ്റ്ഫോഡ് ജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റിയാൻ ഇറിക്സ്സൺ ജനുവരിയിൽ വന്ന ശേഷം മികച്ച പ്രകടനം നടത്തുന്ന ബ്രെൻ്റ്‌ഫോഡ് ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും 29 മത്സരങ്ങളിൽ നിന്നും 59 പോയിൻ്റുമായി ചെൽസി മൂന്നാം സ്ഥാനത്ത് ആണ്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടെൻഹം ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു.

Leave a comment