ആദ്യ ആറില്‍ എത്താനുള്ള റോമന്‍ ലക്ഷ്യവുമായി മൌറീഞ്ഞോ
റോമ ഞായറാഴ്ച ലൂയിജി ഫെരാരിസ് സ്റ്റേഡിയത്തിൽ സാംപ്ഡോറിയയെ സന്ദർശിക്കുന്നു. ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഡെർബി ഡെല്ല കാപ്പിറ്റേലിൽ ബദ്ധവൈരികളായ ലാസിയോക്കെതിരെ എതിരിലാത്ത മൂന്നു ഗോള്‍ വിജയം നേടി കൊണ്ടാണ് റോമ അന്താരാഷ്ട്ര ഇടവേളയ്ക്ക് പോയത്.

നിലവില്‍ റോമ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ആണ്.ആദ്യ ആറില്‍ ഇടം നേടി കൊണ്ട് അടുത്ത സീസണില്‍ യൂറോപ്പ്യന്‍ യോഗ്യത ആണ് അവര്‍ ലക്ഷ്യം വക്കുന്നത്.കൂടാതെ പ്രതിരോധത്തിന് പേര് കേട്ട മൌറിഞ്ഞോ കഴിഞ്ഞ ആറു മത്സരങ്ങളില്‍ നാല് ക്ലീന്‍ ഷീറ്റ് റോമക്ക് നേടി കൊടുത്തിട്ടുണ്ട്.പതിനാറാം സ്ഥാനത് ഉള്ള സാമ്പ്ഡോറിയ ആണെങ്കില്‍ തരംതാഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷ നേടാന്‍ പൊരുതുകയാണ്.