മരണപോരാട്ടത്തില്‍ യുവന്റ്റസും ഇന്റര്‍ മിലാനും
സീരി എയില്‍ ഇന്ന് രാത്രി പന്ത്രണ്ടേക്കാലിന് കിക്കോഫിൽ യുവന്റസും ഇന്റർ മിലാനും തമ്മില്‍ ഏറ്റുമുട്ടും.ഇരു ടീമുകളും ഒരു പോയിന്റ് വിത്യാസത്തില്‍ ആണ് പട്ടികയില്‍ ഉള്ളത് എന്നത് മത്സരത്തിന്റെ ആവേശം കൂട്ടുന്നു.

തുടക്കത്തില്‍ ഏറെ ദുരന്തങ്ങള്‍ നേരിട്ട യുവേ പതിയെ പതിയെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നുണ്ട്.നവംബർ അവസാനം മുതൽ ഒരു ഡോമെസ്റിക് മത്സരത്തില്‍ പോലും യുവേ പരാജയം നേടിയിട്ടില്ല എന്നത് അതിനു തെളിവ് ആണ്.മുൻ കോച്ച് അന്റോണിയോ കോണ്ടെയുടെ കീഴിൽ കഴിഞ്ഞ തവണ ലീഗ് നേടിയ ഇന്റര്‍ മിലാന് കിരീടം നിലനിര്‍ത്താനുള്ള സാധ്യതകള്‍ വളരെ മെലിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ മിലാന് പ്രകടനത്തില്‍ സ്ഥിരത കൈവരിക്കേണ്ടത് വളരെ നിര്‍ബന്ധം ആയിരിക്കുന്നു.