യൂറോപ്യന്‍ യോഗ്യത ലക്ഷ്യം വെച്ച് കൊണ്ട് വെസ്റ്റ് ഹാം എവര്‍ട്ടനെതിരെ
വെസ്റ്റ് ഹാം യുണൈറ്റഡ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് എവർട്ടണിലേക്ക് യാത്ര നടത്തി കൊണ്ട് തങ്ങളുടെ ലീഗ് കാമ്പെയ്‌ൻ പുനരാരംഭിച്ചേക്കും.ഇപ്പോഴും വെസ്റ്റ് ഹാം തങ്ങളുടെ ടോപ്പ്-ഫോർ പ്രതീക്ഷകൾ വിടാതെ പിടിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന ലീഗ് മത്സരത്തിൽ ഹാമേഴ്‌സ് ടോട്ടൻഹാം ഹോട്‌സ്‌പറിനോട് 3-1 തോൽവി ഏറ്റുവാങ്ങിയപ്പോള്‍ അവസാന മത്സരത്തില്‍ എഫ്‌എ കപ്പിൽ എവർട്ടൺ ക്രിസ്റ്റൽ പാലസിനോട് 4-0 ന് പരാജയപ്പെട്ടു.

ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.വെസ്റ്റ് ഹാം തങ്ങളുടെ അവസാന ആറ് മത്സരങ്ങളിൽ നാലിലും തോറ്റിരുന്നു, എന്നാൽ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ മാർച്ച് 17 ന് സെവിയ്യയെ 2-0 ന് പരാജയപ്പെടുത്തിയത് അവര്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.വെസ്റ്റ് ഹാം ഇപ്പോൾ നാലാം സ്ഥാനത്തുള്ള ആഴ്‌സണലിന് ആറ് പോയിന്റ് പിന്നിലാണ്,ചാമ്പ്യന്‍സ് ലീഗില്‍ എത്താനുള്ള ശ്രമം തുടരുമെങ്കിലും യൂറോപ്പ ലഭിക്കാന്‍ പോലും വെസ്റ്റ് ഹാമിന് ഭയങ്കര പോരാട്ടം കാഴ്ച്ചവക്കേണ്ടി വന്നേക്കും.