Cricket IPL IPL-Team Top News

ചെന്നൈയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മാറ്റങ്ങളുമായി ഇരുടീമുകളും

March 31, 2022

author:

ചെന്നൈയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മാറ്റങ്ങളുമായി ഇരുടീമുകളും

ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. പതിനഞ്ചാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങിയ ഇരുടീമുകളും ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.

ടീമിൽ ഒരു മാറ്റവുമായാണ് ലഖ്‌നൗ എത്തുന്നത്. മൊഹ്‌സിൻ ഖാന് പകരം ആൻഡ്രൂ ടൈയെ ടീമിൽ ഉൾപ്പെടുത്തിയാണ് കെഎൽ രാഹുലിന്റെ സൂപ്പര്‍ ജയന്റ്‌സ് ഇന്നിറങ്ങുന്നത്. മറുവശത്ത് മൂന്നു മാറ്റങ്ങളുമായാണ് ചെന്നൈ ടീമിനെ അണിനിരത്തുന്നത്. ഓൾറൌണ്ടർ മൊയിൻ അലി ടീമിലേക്ക് എത്തിയതാണ് ശ്രദ്ധേയം

ടീം

ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ൻ ബ്രാവോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി, തുഷാർ ദേശ്പാണ്ഡെ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെഎൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആൻഡ്രൂ ടൈ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ

Leave a comment