European Football Foot Ball Top News

ഖത്തര്‍ ഫുട്ബോള്‍ ലോകപ്പിനായുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി അഡിഡാസ്

March 30, 2022

author:

ഖത്തര്‍ ഫുട്ബോള്‍ ലോകപ്പിനായുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി അഡിഡാസ്

വരുന്ന 2022 ഖത്തര്‍ ഫുട്ബോൾ ലോകകപ്പിനായുള്ള പന്ത് പുറത്തിറക്കി അഡിഡാസ്. ‘അല്‍ രിഹ്‍ല’ എന്ന് പേരിട്ടിരിക്കുന്ന പന്താകും ഇത്തവണ ലോകകപ്പ് മൈതാനങ്ങളെ കീഴടക്കുക. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് ഫുട്‌ബോളിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

യാത്ര എന്നാണ് അല്‍ റിഹ്‌ല എന്ന അറബി വാക്യംകൊണ്ട് ഉദ്ദേശിക്കുന്നത്. സൗദി അറേബ്യയുടെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പന്ത് നിര്‍മിച്ചിരിക്കുന്നതെന്നും അഡിഡാസ് പറയുന്നു. മാത്രമല്ല, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയുടെ നിറവുമെല്ലാം പന്തിന്‍റെ​ രൂപകൽപനയിൽ ഉള്‍പ്പെടുത്താനും അഡിഡാസ് ശ്രദ്ധിച്ചിട്ടുണ്ട്​.

Image

തുടർച്ചയായ 14ാം തവണയാണ്​ അഡിഡാസ്​ ലോകകപ്പ്​ ഫുട്ബോളിന്‍റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്​. അഡിഡാസ് പന്തിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനായും ഷോറൂമുകള്‍ മുഖേനയും പന്തുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം.

Leave a comment