Cricket IPL IPL-Team Top News

റോയൽ ചലഞ്ചേഴ്‌സിന് സീസണിലെ ആദ്യ ജയം, കൊൽക്കത്തയെ തോൽപ്പിച്ചത് 3 വിക്കറ്റിന്

March 30, 2022

author:

റോയൽ ചലഞ്ചേഴ്‌സിന് സീസണിലെ ആദ്യ ജയം, കൊൽക്കത്തയെ തോൽപ്പിച്ചത് 3 വിക്കറ്റിന്

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ ജയവുമായി റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂർ. ഇന്നു നടന്ന മത്സരത്തിൽ കൊൽക്കത്തയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ അൽപം വിയർപ്പൊഴുക്കി നാലു പന്തു ശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആറിനെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂര്‍ ബോളര്‍മാരാണ് ചെറിയ സ്കോറിൽ ഒതുക്കിയത്. 25 റണ്‍സെടുത്ത ആന്ദ്രെ റസല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. കൂടാതെ അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം പൊരുതിയതും രക്ഷയായി.

താരതമ്യേന ചെറിയ സ്കോർ ലക്ഷ്യമാക്കിയാണ് ആർസിബി ബാറ്റിംഗ് ആരംഭിച്ചതെങ്കിലും വര്‍ പ്ലേ പിന്നിടുമ്പോള്‍ ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലേക്ക് വീണിരുന്നു. ആദ്യ ഓവറില്‍ തന്നെ റൺസെന്നുമെടുക്കാതെ ഓപ്പണര്‍ അഞ്ജു റാവത്ത് പുറത്തായി. രണ്ടാം ഓവറിലെ അവസാന പന്തില്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും കൂടാരം കയറി.

തുടർന്ന് 12 റൺസെടുത്ത വിരാട് കോലിയും വീണതോടെ റോയൽ ചലഞ്ചേഴ്സ് സമ്മർദിത്തിലായി. അവിടുന്ന് ഡേവിഡ് വില്ലിയും (18) ഷെർഫാൻ റഥർഫോർഡ് (28) പയ്യെ സ്കോറിംഗിന് അടിത്തറ പാകുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും ബാറ്റുവീശയപ്പോൾ റൺ വേഗം കുറഞ്ഞിരുന്നു. 17-3 എന്ന നിലയിൽ നിന്നും 62 റൺസ് വരെ ഈ കൂട്ടുകെട്ട് തുടർന്നു.

പതിനൊന്നാം ഓവറിൽ വില്ലിയെ പുറത്താക്കി നരെയ്ൻ ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നാലെയെത്തിയ ഷഹബാസ് അഹമ്മദ് തകർത്തടിച്ചതോടെ ബാംഗ്ലൂർ വിജയത്തിലേക്ക് അടുത്തു. ഇടയ്ക്ക് രണ്ട് വിക്കറ്റ് കൂടി വീണെങ്കിലും ദിനേശ് കാർത്തിക്കും (14) ഹർഷൽ പട്ടേലും ആർസിബിയെ വിജയത്തിലേക്ക് എത്തിച്ചു.

കൊൽക്കത്തയ്ക്കായി ടിം സൗത്തി മൂന്നു വിക്കറ്റ് എടുത്തപ്പോൾ ഉമേഷ് യാദവ് രണ്ടും സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

Leave a comment