Cricket Cricket-International IPL IPL-Team Top News

” എന്‍റെ എല്ലാ പ്രതീക്ഷകളും ബാംഗ്ലൂര്‍ തകര്‍ത്തു ” – കൈഫ്‌

March 29, 2022

” എന്‍റെ എല്ലാ പ്രതീക്ഷകളും ബാംഗ്ലൂര്‍ തകര്‍ത്തു ” – കൈഫ്‌

ഐപിഎൽ 2022 ലെ പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) ഓപ്പണറിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിംഗ് പ്രകടനത്തിൽ മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ് നിരാശ വെളിപ്പെടുത്തി.206 എന്ന ബൃഹത്തായ ലക്ഷ്യം നേടിയിട്ടും, പിബികെഎസിനെതിരെ തോറ്റത് ബംഗ്ലൂര്‍ ബോളര്‍മാരുടെ മോശം ഫോം മൂലമാണ്.മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ എന്നിവര്‍ക്ക്  ലൈനിലും ലെങ്തിലും പന്തെറിയാന്‍ കഴിഞ്ഞില്ല.

“ആർ‌സി‌ബി മോശമായി ബൗൾ ചെയ്‌തു, അതിൽ സംശയമില്ല. ഹർഷൽ പട്ടേലിൽ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു.അവന്‍ ഇന്ത്യന്‍ ബോളര്‍ ആണ്,ഴിഞ്ഞ വർഷത്തെ പർപ്പിൾ ക്യാപ്പ് ജേതാവായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹവും ബോള്‍ ചെയ്തത് വളരെ വൈഡ് ആയാണ്.നല്ല പന്തുകളിൽ അടി കിട്ടിയാൽ കുഴപ്പമില്ല, കാരണം പഞ്ചാബിന് പവർ ഹിറ്റർമാർ ഉണ്ട്. എന്നാൽ നിങ്ങൾ വൈഡ് ബൗൾ ചെയ്യുകയും ലൈനിലും ലെങ്തിലും മോശമാണ് എങ്കില്‍ പരാജയം സുനിശ്ചിതം ആണ്.” എസ്‌കെ സ്‌ട്രൈറ്റ് ടോക്ക്’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോൾ ആണ് കൈഫ്‌ തന്‍റെ മനസ് തുറന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *