യുണൈറ്റഡിലേക്ക് പോവരുതെന്ന് ടെൻ ഹാഗിനോട് ലൂയിസ് വാൻ ഗാൽ
എറിക് ടെൻ ഹാഗിനോട് അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരാകരുതെന്ന് അഭ്യർത്ഥിച്ച് മുൻ പരിശീലകൻ ലൂയിസ് വാൻ ഗാൽ. തികച്ചും വാണിജ്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബാണ് യുണൈറ്റഡെന്നും ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതെങ്കിലും മികച്ച ക്ലബിനെ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നുമാണ് ടെൻ ഹാഗിന് വാൻ ഗാൽ നൽകുന്ന ഉപദേശം.
വരുന്ന സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നയാളാണ് നിലവിൽ അയാക്സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ്. ഇതുസംബന്ധിച്ച അഭിമുഖവും ടെൻ ഹാഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
പിെസ്‌ജിയുടെ മൗറീഷ്യോ പോച്ചെറ്റിനോയാണ് പരിശീലക സ്ഥാനത്തേക്ക് ചുവന്ന ചെകുത്താൻമാർ പരിഗണിക്കപ്പെടുന്ന മറ്റൊരു വ്യക്തി. എന്നാൽ സമീപകാലത്തെ മോശം പ്രകടനം കാരണം എറിക് ടെൻ ഹാഗിലേക്കാണ് ഇപ്പോൾ ക്ലബ് കണ്ണുവെച്ചിരിക്കുന്നത്.