Badminton Badminton

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പിവി സിന്ധുവിന്, പുരുഷ സിംഗിൾസിൽ പ്രണോയിക്ക് തോൽവി

March 27, 2022

author:

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പിവി സിന്ധുവിന്, പുരുഷ സിംഗിൾസിൽ പ്രണോയിക്ക് തോൽവി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫാനെ 21-16,21-8 എന്ന സ്കോറിന് തകർത്താണ് സിന്ധുവിന്റെ കിരീട നേട്ടം.

നാലാം സീഡായ തായ് ലന്‍ഡ് താരത്തിന് ഒരു അവസരവും നല്‍കാതെ ആധികാരികമായ വിജയമാണ് സിന്ധു കൈപ്പിടിയിലാക്കിയത്. ഇന്ത്യൻ വനിതാ താരത്തിന്റെ ആദ്യ സ്വിസ് ഓപ്പണ്‍ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്.

കഴിഞ്ഞ വര്‍ഷവും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നുവെങ്കിലും കലാശപ്പോരിൽ സിന്ധു തോൽവിയുമായി മടങ്ങുകയായിരുന്നു. അതേസമയം പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയ് പരാജയപ്പെട്ടു. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ താരം ജൊനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *