ആദ്യ മത്സരത്തില്‍ ചെന്നൈയേ കെകെആര്‍ മറികടക്കും എന്ന് ഹര്‍ഭജന്റെ പ്രവചനം
ഇന്ന് നടക്കുന്ന ഐപിഎൽ 2022 ഓപ്പണറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഴിയും എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്.ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന് എന്തും ചങ്കുറപ്പോടെ നേരിടാന്‍ ധൈര്യം ഉള്ള യുവത്വത്തിന്റെ കരുത്ത് ഉണ്ട് എന്ന് ഹര്ഭജന് വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.

സ്പോർട്സ്കീഡയുടെ പുതിയ ഷോയായ ‘എസ്കെ അൺസെൻസർഡ്’ ഷോയ്ബ് അക്തറിനോട് സംസാരിക്കുകയായിരുന്നു ഹര്ഭജന് സിംഗ്.”കെകെആർ സിഎസ്കെയെ തോൽപ്പിക്കുമെന്ന് എനിക്ക് തോന്നുന്നു.കാരണം അവർക്ക് പ്രതിഭസമ്പനരായ യുവ കളിക്കാരുടെ സേവനം ഉണ്ട്.രണ്ട് നിലവാരമുള്ള സ്പിന്നർമാർക്കൊപ്പം മികച്ച ഹിറ്റർമാരും ഉണ്ട്.അതിനാല്‍ ഞാന്‍ അവര്‍ വിജയിക്കുമെന്ന് കരുതുന്നു.”മുൻ പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഷോയിബ് അക്തറും ഹർഭജന്റെ വാക്കുകൾ ശരിവച്ചു.ഐപിഎൽ 2022 കാമ്പെയ്ൻ വിജയത്തോടെ ആരംഭിക്കാൻ കെകെആറിനു കഴിയും എന്നാണ് അക്തറും വിചാരിക്കുന്നത്.