Foot Ball Football troll Top News transfer news

യുണൈറ്റഡുമായി പുതിയ കരാർ ഒപ്പുവെക്കാൻ ബ്രൂണോ ഫെർണാണ്ടസ്

March 25, 2022

author:

യുണൈറ്റഡുമായി പുതിയ കരാർ ഒപ്പുവെക്കാൻ ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി പുതിയ ബമ്പർ കരാർ ഒപ്പുവെക്കാൻ തയാറെടുത്ത് പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്. 240,000 മില്യൺ പൗണ്ടിന്റെ കരാറാണ് താരത്തിന് ക്ലബ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

നിലവിൽ 50,000 മില്യൺ പൗണ്ടാണ് താരത്തിന്റെ വേതനം. അതാണ് ആറിരട്ടായി ഉരാൻ പോവുന്നത്. പുതിയ കരാറുമായി സംബന്ധിച്ച ചർച്ചകൾ ഫെർണാണ്ടസിന്റെ പ്രതിനിധികളും യുണൈറ്റഡും തമ്മിൽ നടന്നുവരികയാണ്. പുതിയ ഡീൽ യുണൈറ്റഡിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുടെ പട്ടികയിലേക്ക് ഫെർണാണ്ടസിനെ എത്തിക്കും. ആഴ്ചയിൽ 400,000 പൗണ്ട് വാങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. പിന്നാലെ രണ്ടാം സ്ഥാനത്ത് 375,000 പൗണ്ട് വാങ്ങുന്ന ഡേവിഡ് ഡി ഹെയാണ് ബ്രൂണോയ്ക്ക് പിന്നിലുള്ളത്.

2020 ജനുവരിയിൽ പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിംഗ് നിന്ന് എത്തിയ താരം അതിവേഗമാണ് യുണൈറ്റഡ് നിരയിലെ സ്ഥിര സാന്നിധ്യമാണ്. നിലവിൽ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ബ്രൂണോ. ഗോളടിക്കാനും അടുപ്പിക്കാനും മിടുക്കനായ താരത്തിനെ അടുത്ത സീസണിൽ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Leave a comment