European Football Foot Ball Top News transfer news

ഫ്രാങ്ക് കെസിയെയും റാഞ്ചി ബാഴ്‌സലോണ, വൈദ്യ പരിശോധന പൂർത്തിയായി, കരാർ ഉടൻ

March 22, 2022

author:

ഫ്രാങ്ക് കെസിയെയും റാഞ്ചി ബാഴ്‌സലോണ, വൈദ്യ പരിശോധന പൂർത്തിയായി, കരാർ ഉടൻ

എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസി സ്പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണയിലേക്ക്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ ഐവറി കോസ്റ്റിന്റെ മധ്യനിര താരം കാറ്റാലൻ ക്ലബിലേക്ക് ചേക്കേറും. ഈ സീസൺ അവസാനത്തോടു കൂടി ഇറ്റാലിയൻ ക്ലബുമായി കരാർ അവസാനിക്കുന്നതോടെയാണ് താരം ചാവിയുടെ ടീമിലേക്ക് എത്തുക.

ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഫ്രാങ്ക് കെസി വൈദ്യ പരിശോധന പൂർത്തിയാക്കിയിരിക്കുന്നത്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടനം, ആസ്റ്റൺ വില്ല എന്നീ വമ്പൻമാരും താരത്തിനായി രംഗത്തെത്തിയിരുന്നെങ്കിലും സ്പാനിഷ് ടീമിനൊപ്പം ചേക്കേറാനാണ് കെസി തീരുമാനിച്ചത്.

മെഡിക്കൽ പൂർത്തിയാക്കിയ താരം ബാഴ്‌സയുമായി അധികം വൈകാതെ തന്നെ കരാറിൽ ഒപ്പുവെക്കും. 6.5 മില്യൺ യൂറോയുടെ വാക്കാലുള്ള കരാറിലാണ് ഇരുകൂട്ടരും ഇപ്പോൾ എത്തിയിരിക്കുന്നത്. 2017-ൽ അറ്റലാന്റയിൽ നിന്ന് എത്തിയതിന് ശേഷം 214 തവണ എസി മിലാന് വേണ്ടി കെസ്സി കളിച്ചിട്ടുണ്ട്.

Leave a comment